കേരളത്തില്‍ 18 ട്രെയിന്‍കൂടി റദ്ദാക്കി; ചിലത് ഭാഗികമായും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി. മാര്‍ച്ച് 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. എറണാകുളം – കായംകുളം മെമു (66315), കായംകുളം – എറണാകുളം മെമു (66316), എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍(56370 ), ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍( 56373 ), തൃശ്ശൂര്‍-കോഴിക്കോട് പാസഞ്ചര്‍( 56663)
പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍( 56366 ), എറണാകുളം- കായംകുളം( കോട്ടയം വഴി) പാസഞ്ചര്‍( 56387), ഗുരുവായൂര്‍ തൃശ്ശൂര്‍ പാസഞ്ചര്‍(56043), തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍( 56044) ,ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍( 56365), കോഴിക്കോട്- തൃശ്ശൂര്‍-പാസഞ്ചര്‍(56664), തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍( 56374 ), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍(56375 ),
കൊല്ലം- കന്യാകുമാരി മെമു (66304), കന്യാകുമാരി-കൊല്ലം മെമു ( 66305), കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് ( 16355),മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് (16356 ) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

അതോടൊപ്പം ചിലത് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ( 16302) ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ( 16301) എന്നീ ട്രെയിനുകള്‍ മാര്‍ച്ച് 31 വരെ എറണാകുളം ജങ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനുകള്‍ക്കിടയില്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. കോയമ്പത്തൂര്‍-തൃശ്ശൂര്‍ പാസഞ്ചറിന്റെ ( 56605) ഷൊര്‍ണൂരിനും തൃശ്ശൂരിനും ഇടയ്ക്കുള്ള സര്‍വീസ് റദ്ദാക്കി. ഈ ട്രെയിന്‍ കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ മാത്രമേ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ രണ്ടുവരെ വരെ സര്‍വീസ് നടത്തുകയുള്ളു. തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) ട്രെയിന്‍ മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ രണ്ടുവരെ ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളു.ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ( 56365) മാര്‍ച്ച് 20ന് എറണാകുളം ടൗണ്‍ പുനലൂര്‍ റൂട്ടിലാകും സര്‍വീസ് നടത്തുക.

Top