‘ബാരിയര്‍ ഫ്രീ കേരള ടൂറിസം’; ഭിന്നശേഷി സൗഹൃദ ടൂറിസപദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ വ്യത്യസ്ത പദ്ധതിയുമായി സര്‍ക്കാര്‍. ഭിന്നശേഷിക്കാരായ വിനോദ സഞ്ചാരികള്‍ക്കായി ‘ബാരിയര്‍ ഫ്രീ കേരള ടൂറിസം’ എന്ന പദ്ധതിയാണ് ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഒമ്പതു കോടി രൂപ ചെലവഴിച്ചായിരിക്കും സംസ്ഥാനത്തെ പ്രധാനപ്പെട്ട 126 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുക. 2021 ഓടെ കേരളത്തെ പൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണു ലക്ഷ്യം.

സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്നാണു പദ്ധതി തയാറാക്കുന്നത്. ഇതുള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 27ന് തിരുവനന്തപുരം അപ്പോള ഡിമോറ ഹോട്ടലില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ് അധ്യക്ഷത വഹിക്കും.

Top