കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളം, നാളെ മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് കേരളം. കര്‍ഷക സമരത്തിന് പിന്തുണയുമായി നാളെ മുതല്‍ കേരളത്തിലും അനിശ്ചിതകാല സമരം നടത്തും. കര്‍ഷക സംഘടനകള്‍ സത്യഗ്രാഹമിരിക്കും.

അതേസമയം, കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നു മുതല്‍ ട്രെയിന്‍ തടയല്‍ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതല്‍ കൂടുപ്പിക്കുകയാണ് കര്‍ഷക സംഘടനകള്‍. നാളെ ദില്ലി-ജയ്പ്പൂര്‍, ദില്ലി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ മുന്നോട്ടുവെച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കാതെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

Top