സയ്യദ് മുഷ്താഖ് അലി ട്രോഫി പ്രീക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളി ഹിമാചൽ പ്രദേശ്

യ്യദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രീക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികള്‍ ഹിമാചൽ പ്രദേശ്. ഇന്നലെ നടന്ന മത്സരത്തിൽ മധ്യപ്രദേശിനെ അട്ടിമറിച്ചാണ് കേരളം പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.

നവംബര്‍ 16ന് ആണ് ഹിമാചലുമായുള്ള കേരളത്തിന്റെ മത്സരം. ഡല്‍ഹിയിലാണ് നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍ നടക്കുക. മറ്റു പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളിൽ മഹാരാഷ്ട്രയും വിദര്‍ഭയും ഏറ്റുമുട്ടുമ്പോള്‍ കര്‍ണ്ണാടകയ്ക്ക് എതിരാളി സൗരാഷ്ട്ര ആണ്.

തമിഴ്നാട്,ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ക്വാര്‍ട്ടറിലെ ഒരു മത്സരം ഗുജറാത്തും ഹൈദ്രാബാദും ചേര്‍ന്നാണ്. കേരളം പ്രീക്വാര്‍ട്ടര്‍ മത്സരം വിജയിച്ചാൽ ക്വാര്‍ട്ടറിൽ തമിഴ്നാട് ആണ് എതിരാളികള്‍.

Top