പ്രളയദുരിതാശ്വാസം ; കേന്ദ്രത്തിൽ നിന്ന് 2,100 കോടി ആവശ്യപ്പെട്ട് കേരളം

കൊച്ചി : പ്രളയദുരിതാശ്വാസമായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് രണ്ടായിരത്തി ഒരുനൂറുകോടി രൂപ സംസ്ഥാനം ആവശ്യപ്പെടും. കൊച്ചിയിലെത്തുന്ന കേന്ദ്ര സംഘത്തിന് ഇത് സംബന്ധിച്ച നിവേദനം കൈമാറാനാണ് തീരുമാനം. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊച്ചിയിലെത്തിയിട്ടുള്ളത്.

വീടുകളുടെ കേടുപാടുകള്‍ക്ക് എഴുനൂറ്റി നാല്‍പ്പത്തിയേഴ് കോടിയും ജീവനോപാധികള്‍ നഷ്ടപ്പെട്ട ഇനത്തില്‍ മുന്നൂറ്റി പതിനാറ് കോടിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1038 വില്ലേജുകളെയാണ് ഇത്തവണത്തെ പ്രളയം ബാധിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നി ജില്ലകളിൽ സദർശനം നടത്തുന്ന കേന്ദ്ര സംഘം നാളെ മലപ്പുറത്തേക്കാണ് ആദ്യം പോകുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിന് ശേഷം 20 ന് തിരുവന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനേയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനേയും സന്ദര്‍ശിച്ച് കേന്ദ്രസംഘം മടങ്ങും.

Top