സന്തോഷ് ട്രോഫി ഫുട്ബോള്‍ ; കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും

കൊച്ചി : സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയില്‍ രണ്ട് മാസമായി നടക്കുന്ന ക്യാമ്പില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നത്.

നിലവില്‍ 60 പേരാണ് ക്യാമ്പിലുള്ളത്. ആന്ധ്രയും തമിഴ്നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം. കോഴിക്കോട് അടുത്ത മാസം അഞ്ചു മുതലാണ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Top