സന്തോഷ് ട്രോഫി താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

ന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ടോപ്പ് സ്‌കോറര്‍ ജിതിന്‍ എം എസിനെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ വലതുവിങ്ങിലായിരുന്നു ജിതിന്‍ കളിച്ചത്. സന്തോഷ് ട്രോഫിയില്‍ ഫൈനലിലെ ഗോള്‍ അടക്കം 5 ഗോളുകള്‍ ജിതിന്‍ നേടിയിരുന്നു.

കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥിയായ ജിതിന്‍ കേരള പ്രീമിയര്‍ ലീഗിലും സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെക്കന്‍ഡ് ഡിവിഷനില്‍ മൂന്ന് ഗോളുകള്‍ എഫ് സി കേരളയ്ക്കായി ജിതിന്‍ നേടിയിരുന്നു.

ഇപ്പോള്‍ എഫ് സി കേരളയുടെ താരമായ ജിതിനുമായി മാസങ്ങളോളമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരാന്‍ താരം തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സന്തോഷ് ട്രോഫിയില്‍ മികവു തെളിയിച്ച അഫ്ദലിനെയും ബ്ലാസ്റ്റേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു. കെ പി എല്ലിന് വേണ്ടിയായിരുന്നു അഫ്ദല്‍ ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്.

പുതിയ സീസണിലേക്ക് അഫ്ദലുമായി കരാര്‍ പുതുക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല. മുന്‍ സീസണില്‍ സന്തോഷ് ട്രോഫി താരങ്ങളായ ജിഷ്ണു ബാലകൃഷ്ണനെയും സഹല്‍ അബ്ദുല്‍ സമദിനേയും ബ്ലാസ്റ്റേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു.

Top