സന്തോഷ് ട്രോഫി കിരീടവുമായി എത്തിയ കേരളാ ടീമിന് ആവേശകരമായ സ്വീകരണം

santhosh-trophy

കൊച്ചി: സന്തോഷ് ട്രോഫിയുമായി എത്തിയ കേരളാ ടീമിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണം. മന്ത്രി കെ.ടി. ജലീല്‍, ഹൈബി ഈഡന്‍ എംഎല്‍എ, സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ ടീമംഗങ്ങളെ സ്വീകരിക്കുന്നതിനായി നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു. കൂടാതെ ടീമംഗങ്ങളെ സ്വീകരിക്കാന്‍ ആര്‍പ്പു വിളികളുമായി നിരവധി ആരാധകരും എത്തിയിരുന്നു.

ബംഗാളിനെതിരായ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വിജയിച്ചത്. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആറാം കിരീടമാണിത്. പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത്. കേരളത്തിന്റെ സൂപ്പര്‍ ഹീറോ ആയത് ഗോളി വി. മിഥുന്‍ ആണ്. ബംഗാളിന്റെ രണ്ട് പെനാല്‍റ്റികള്‍ ഷൂട്ടൗട്ടില്‍ മിഥുന്‍ തടഞ്ഞിട്ടു.

Top