കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്‌ പരീക്ഷയുടെ തിയതി മാറ്റി

exam

തിരുവനന്തപുരം : കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ തീയതി ജനുവരി 9, 10 തീയതികളിലേക്കു മാറ്റി. ഈ മാസം 28–29 തീയതികളിൽ നടത്താനായിരുന്നു മുൻ തീരുമാനം. ഹാൾടിക്കറ്റ് ജനുവരി 1 മുതൽ പരീക്ഷാഭവൻ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കാറ്റഗറി–1ന് ജനുവരി 9ന് രാവിലെ 10 മുതൽ 12.30 വരെയും, കാറ്റഗറി 2ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.30 വരെയും, കാറ്റഗറി–3ന് 10ന് രാവിലെ 11 മുതൽ 1.30 വരെയും, കാറ്റഗറി 4ന് ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയുമാണു പരീക്ഷ.

Top