രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആന്ധ്രയ്‌ക്കെതിരെ കേരളം മികച്ച ലീഡിലേക്ക്

വിശാഖപ്പട്ടണം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആന്ധ്രയ്‌ക്കെതിരെ കേരളം മികച്ച ലീഡിലേക്ക്. മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ കേരളം നാല് വിക്കറ്റിന് 339 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന് ഇപ്പോള്‍ 67 റണ്‍സിന്റെ ലീഡുണ്ട്. സെഞ്ച്വറിയുമായി സച്ചിന്‍ ബേബി കളം നിറഞ്ഞപ്പോള്‍ അക്ഷയ് ചന്ദ്രന്‍ സെഞ്ച്വറിക്കരികിലാണ്.

ഉച്ചഭഷണത്തിന് പിരിയുമ്പോള്‍ അക്ഷയ് ചന്ദ്രന്‍ 96 റണ്‍സുമായി ക്രീസിലുണ്ട്. 15 റണ്‍സുമായി സല്‍മാന്‍ നിസാറാണ് അക്ഷയ്ക്ക് കൂട്ട്.ആദ്യ ഇന്നിംഗ്‌സില്‍ 272 റണ്‍സാണ് ആന്ധ്രയുടെ സ്‌കോര്‍. മൂന്നിന് 258 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലെത്തിയ കേരളത്തിന് ലീഡ് നേടാന്‍ അധിക സമയം വേണ്ടിവന്നില്ല. പിന്നാലെ സച്ചിന്‍ ബേബി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 113 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് ഇന്ന് ആകെ നഷ്ടമായത്.

Top