കേരള സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം മലപ്പുറത്തിന്

കേരള സംസ്ഥാന സീനിയര്‍ ഫുടബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം മലപ്പുറത്തിന്. തിരുവനന്തപുരത്ത് നടന്ന കലാശ പോരാട്ടത്തില്‍ കോട്ടയത്തെ തോല്‍പ്പിച്ചാണ് മലപ്പുറം കിരീടം നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മലപ്പുറത്തിന്റെ വിജയം. മലപ്പുറത്തിനായി അക്ബര്‍ സിദ്ദീഖാണ് ഇരട്ട ഗോളുകള്‍ നേടിയത്.

ആല്‍ഫിന്‍ ആണ് മറ്റൊരു ഗോള്‍ അടിച്ചത്. സെമി ഫൈനലില്‍ ഇരട്ട ഗോളുകള്‍ മലപ്പുറത്തിനായി നേടിയിരുന്നു.

Top