സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട്ട് നടക്കും, കായിക മേള തിരുവനന്തപുരത്തും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട്ട് നടക്കും. ഡിസംബർ ജനുവരി മാസങ്ങളിൽ നടത്താനാണ് തീരുമാനമായത്. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും. ഇന്ന് നടന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. എന്നാൽ ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തുന്നതിൽ സർക്കാരിന് നിർബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കൂടിയാലോചനകൾക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്സഡ് സ്കൂളുകൾ നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിർദ്ദേശിച്ചാൽ മാത്രം മിക്സഡ് സ്കൂളുകളാക്കി മാറ്റും.

Top