സംസ്ഥാന സ്‌കൂള്‍ കായികോത്സവം: ഒവറോള്‍ ചാമ്പ്യന്‍ഷിപ്പ് ആര്‍ക്ക്? ഇന്നറിയാം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് കാലാശം. ഓവറോള്‍ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പ് ആര് നേടും എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം മതി. 153 പോയിന്റുമായി പാലക്കാടാണ് മുന്നില്‍ ഉള്ളത്. 129 പോയിന്റുമായി എറണാകുളം രണ്ടാമതും. ജില്ലകളില്‍ 84.33 പോയിന്റുമായി കോഴിക്കോടാണു മൂന്നാമത്.

48.33 പോയിന്റമായി പാലക്കാട് കല്ലടി സ്‌കൂള്‍ ഒന്നാമതു നില്‍ക്കുമ്പോള്‍ 46.33 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ തൊട്ടുപിന്നിലുണ്ട്. 4 സ്വര്‍ണവും 9 വെള്ളിയും 3 വെങ്കലവും നേടിയാണു കല്ലടിക്കുതിപ്പ്. 5 സ്വര്‍ണവും 6 വെള്ളിയും 5 വെങ്കലവും നേടിയാണു മാര്‍ ബേസിലുകാര്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. 29 പോയിന്റുമായി പാലക്കാട് ബിഇഎം എച്ച്എസ്എസ് 3ാം സ്ഥാനത്തുണ്ട്.

അവസാനദിനമായ ഇന്ന് 23 ഫൈനലുകളാണ് നടക്കാനുള്ളത്.

Top