തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലോട്ടറി വിതരണം മെയ് 18 മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
ആദ്യഘട്ടത്തില്‍ 100 ടിക്കറ്റ് വീതം ഏജന്റുമാര്‍ക്ക് വായ്പയായി നല്‍കുമെന്നും ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നല്കിയാല് മതിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
രാജ്യവ്യാപകമായ ലോക്ക്ഡൗണിനെ തുടര്‍ന്ന് ലോട്ടറി മേഖല പ്രതിസന്ധിയിലായിരുന്നു.