ചലച്ചിത്ര പുരസ്‌കാരം; സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടന്‍, മികച്ച നടി കനി കുസൃതി

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്‌കാര പ്രഖ്യാപനം മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്.മികച്ച നടി കനി കുസൃതി (ബിരിയാണി) മികച്ച സ്വഭാവന നടന്‍ ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്), മികച്ച സ്വഭാവ നടി സ്വാസിക വിജയ്(വാസന്തി). മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളിക്കും ഹെലനിലെ അഭിനയത്തിന് അന്ന ബെന്നിനും പ്രത്യേക ജൂറി പുരസ്‌കാരം.

മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്). മികച്ച ചിത്രം റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തി. രണ്ടാമത്തെ ചിത്രം മനോജ് കാനയുടെ കെഞ്ചിര. ബാലതാരം: വാസുദേവ് സജീഷ്മാരാര്‍, കാതറിന്‍ബിജി.

കഥാകൃത്ത്: ഷാഹുല്‍ അലിയാര്‍ (വരി), ഛായാഗ്രഹകന്‍: പ്രതാപ് പി.നായര്‍ തിരക്കഥ: ഷിനോയ്, സജാസ് റഹ്മാന്‍(വാസന്തി), ഗാനരചന: സുജേഷ് ഹരി, പശ്ചാത്തലസംഗീതം: അജ്മല്‍ അസ്ബുല്ല, ഗായകന്‍: നജീബ് അര്‍ഷാദ്, മികച്ച ഗായിക: മധുശ്രീ നാരായണന്‍, കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍, സംഗീതസംവിധായകന്‍: സുശീല്‍ ശ്യാം, സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍നായര്‍, സൗണ്ട് ഡിസൈന്‍: ശ്രീശങ്കര്‍ ഗോപിനാഥ്, വിഷ്ണു ഗോപിനാഥ്, മേക്കപ്: രഞ്ജിത് അമ്പാടി (ഹെലന്‍) കുമ്പളങ്ങി നൈറ്റ്‌സ്, കുട്ടികളുടെ ചിത്രം: നാനി, നവാഗതസംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍),

 

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.

Top