kerala state budget; next 2 year no new psc appointment

തിരുവനന്തപുരം:സമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഉണ്ടാകില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ബജറ്റില്‍ പറഞ്ഞു.

ക്ഷേമപെന്‍ഷനുകളിലെ ബാക്കിയുള്ള കുടിശ്ശിക ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കും.

ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 68 കോടി രൂപ നീക്കിവെക്കും. പട്ടികവര്‍ഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ 450 കോടി അനവദിക്കും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധി വിഹിതം ഏര്‍പ്പെടുത്തിട്ടുണ്ട്

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക പദ്ധതിപെന്‍ഷനുകള്‍ ബാങ്കുവഴിയാക്കും. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കും. ഒരു മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കും.

തൊഴിലുറപ്പ് പദ്ധതിയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും. ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും പെന്‍ഷന്‍ കൊണ്ടുവരും. അഗതികള്‍ക്കുള്ള ആശ്രയ പദ്ധതി വിപുലീകരിക്കും. ആരോഗ്യ ഇന്‍ഷുറന്‍സിന് 1000 കോടി നീക്കിവെക്കുകയാണെന്നും ഐസക് പറഞ്ഞു.

Top