Kerala state award for vinayakan

തിരുവനന്തപുരം: നോട്ട് കെട്ടുകളുടെയും ശുപാർശയുടെയും ബലത്തിൽ താര നിർണ്ണയം നടത്തുന്ന കാലം കഴിഞ്ഞു.

ഇത്തവണത്തെ ചലച്ചിത്ര പുരസ്ക്കാരം നൽകുന്ന സൂചനയതാണ്. പ്രത്യേകിച്ച് മികച്ച നടന്റെ പ്രഖ്യാപനത്തിന്റെ കാര്യത്തിൽ.

വില്ലൻ വേഷങ്ങളിൽ മാത്രം ഒതുക്കപ്പെട്ടിരുന്ന വിനായകന്റെ ‘ഒപ്പമെത്താൻ ‘ സാക്ഷാൽ അഭിനയ ചക്രവർത്തി മോഹൻലാലിനു പോലും സാധിച്ചില്ല എന്നത് ഈ അവാർഡിന്റെ തിളക്കം വർദ്ധിപ്പിക്കുന്ന ഘടകമാണ്.

രാജീവ് രവിയുടെ സംവിധാനത്തിൽ 2016-ൽ പുറത്തിറങ്ങിയ കമ്മട്ടിപാടം ചേരിയിൽ താമസിക്കുന്ന ക്വട്ടേഷൻ സംഘങ്ങളുടെ കഥ പറയുന്ന ചിത്രമാണ്. വളരെ റിയലിസ്റ്റിക്കായ അഭിനയമാണ് ചിത്രത്തിൽ വിനായകൻ കാഴ്ചവച്ചിരുന്നത്.

മോഹൻലാൽ അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് സിനിമയായ ഒപ്പത്തിലെ പ്രകടനത്തിന് ലാലിനെ തേടി ഒരിക്കൽ കൂടി അവാർഡ് എത്തുമെന്നായിരുന്നു സിനിമാ ലോകം പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ തികച്ചും അപ്രതീക്ഷിതമായ പ്രഖ്യാപനത്തിലൂടെ അവാർഡ് ജൂറി സകലരെയും ഞെട്ടിച്ചു കളഞ്ഞു.

സാധാരണ അവാർഡ് പ്രഖ്യാപനത്തിന് മുൻപ് നടക്കുന്ന അണിയറയിലെ ഇടപെടലുകൾക്കെല്ലാം ഇത്തവണ റെഡ് സിഗ്നലായിരുന്നു.

പാവപ്പെട്ടവന്റെ വിയർപ്പിന്റെ അഭിനയ മികവിന് കറൻസി കെട്ടുകൾക്കപ്പുറം വിലയിട്ട ജൂറിക്കാണിപ്പോൾ പ്രേക്ഷകരുടെ കയ്യടി.

Top