കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കേരളം ബദല്‍ നിയമ സാധ്യത തേടുന്നു

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കേരളം ബദല്‍ നിയമ സാധ്യത തേടി. കേന്ദ്ര നിയമ ഭേദഗതി തള്ളാന്‍ മറ്റന്നാള്‍ നിയമസഭ സമ്മേളനം ചേരും. നിയമസഭയുടെ പ്രത്യേകസമ്മേളനം ചേരാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

പഞ്ചാബ് മാതൃകയില്‍ ബദല്‍ നിയമ സാധ്യതയാണ് കേരളം തേടുന്നത്. ഇതിനായി കൃഷി വകുപ്പ് ഉപസമിതിയെ നിയോഗിച്ചു. താങ്ങുവില നില നിര്‍ത്തികൊണ്ടാകും ബദല്‍ നിയമം.

കാര്‍ഷിക നിയമ ഭേദഗതി തളളാന്‍ ബുധനാഴ്ചയാണ് നിയമസഭ ചേരുക. ഒരു മണിക്കൂര്‍ ചേരുന്ന സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാകും സംസാരിക്കുക. നിയമ ഭേദഗതി പ്രമേയം വഴി തളളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ട്.

Top