അധിക വാക്‌സിന്‍ തേടി കേരളം; കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി അധിക ഡോസ് വാക്‌സിന്‍ വേണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ച് കേരള ചീഫ് സെക്രട്ടറി. ക്ഷാമം കാരണം വാക്‌സിന്‍ ഡ്രൈവ് വെട്ടിക്കുറച്ചിട്ടുണ്ട്.

50 ലക്ഷം കോവിഷീല്‍ഡും 25 ലക്ഷം കോവാക്‌സിനും വേണമെന്നുള്ള അവശ്യമാണ് സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. ക്ഷാമം കാരണം നിര്‍ത്തി വച്ചിരുന്ന വാക്‌സിന്‍ വിതരണം ഇന്ന് എറണാകുളത്ത് പുനഃരാരംഭിച്ചിരുന്നു.

63 സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിനേഷന്‍ പുനഃരാരംഭിച്ചത്. മിക്കയിടങ്ങളിലും റജിസ്‌ട്രേഷനു വേണ്ടി വലിയ വരിയാണ് കാണാന്‍ സാധിച്ചത്. പലയിടങ്ങളിലും തിരക്കിനിടയാക്കുകയും ചെയ്തു. 10,000 ഡോസ് വാക്‌സിന്‍ ശനിയാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top