സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപന്തല്‍ അഴിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കി പൊലീസ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ദിവസങ്ങളായി നടന്നുവരുന്ന സമര പന്തലുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൊളിച്ചു നീക്കണമെന്ന നിര്‍ദേശവുമായി പൊലീസ്. ഷഹീന്‍ ബാഗിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സമരവും വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയുള്ള സമരവുമാണ് ഇവിടെ നടക്കുന്നത്.

ഇത് ചൂണ്ടിക്കാട്ടി കന്റോണ്‌മെന്റ് പൊലീസ് സമരക്കാര്‍ക്ക് നോട്ടീസ് നല്‍കി. അതി സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് പന്തല്‍ കെട്ടിയിരിക്കുന്നതെന്നും ഇത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്നെന്നും കാണിച്ചാണ് പൊലീസ് പന്തല്‍ അഴിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പന്തല്‍കെട്ടി സമരം നടത്തുന്നതിന് ഒന്നോ രണ്ടോ ദിവസമാണ് അനുവാദം നല്‍കുന്നതെന്നും നിരന്തരമായി പന്തല്‍ കെട്ടുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അസൗകര്യം ഉണ്ടാക്കുന്നുവെന്നും നോട്ടീസില്‍ പറയുന്നു.

Top