കലാമാമാങ്കത്തിന് നാളെ തിരിതെളിയും ; വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് ഒരുങ്ങി

കാഞ്ഞങ്ങാട് : 60മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. നാല് ദിവസങ്ങളിലായി 28 വേദികളിലാണ് മത്സരങ്ങൾ നടക്കുക. നാളെ രാവിലെ ഒമ്പത് മണിക്ക് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ 9 മണിക്ക് ജനറല്‍ എഡ്യുക്കേഷന്‍ ഡ‍യറക്ടര്‍ കെ.ജീവന്‍ ബാബു കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തും. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരി തെളിയിക്കുക.

ആദ്യദിനം 2700 വിദ്യാർത്ഥികളാണ് വേദിയിലെത്തുക. ആകെ 28 വേദികളിലായി 239 ഇനങ്ങളാണ് അരങ്ങിലെത്തുക. പന്ത്രണ്ടായിരത്തോളം കലാ പ്രതിഭകളും 239 ഇനങ്ങളിലായി മാറ്റുരക്കും. പ്രധാന വേദിയുള്‍പ്പടെയുള്ള എല്ലാ വേദികളുടെയും നിര്‍മാണം പൂര്‍ത്തിയായി. അവസാനവട്ട മിനുക്ക് പണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. വേദികളുടെ ഔദ്യോഗിക കൈമാറ്റം ഇന്ന് വൈകിട്ട് നടക്കും.

Top