പെരുന്നാൾ അവധി: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 6ലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. റമസാന്‍ പ്രമാണിച്ചാണ് മന്ത്രിസഭാ തീരുമാനം.

സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടണമെന്ന് വിവിധ സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Top