സംസ്ഥാന സ്കൂള്‍ കലോത്സവം ; കിരീടത്തില്‍ മുത്തമിട്ട് പാലക്കാട്,കോഴിക്കോട് രണ്ടാമതായി

kalolsavam

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. മുന്‍ ചാമ്പ്യന്‍മാരായ കോഴിക്കോടിനെ 3 പോയിന്റിന് പിന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്.

പാലക്കാട് 930 പോയിന്റ് നേടിയപ്പോള്‍ 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതായി. പുലര്‍ച്ചെയാണ് മത്സരങ്ങള്‍ അവസാനിച്ചത്.

മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ പാലക്കാടിന് 930 പോയിന്റ്. കോഴിക്കോടിന് 927 പോയിന്റ്.

സ്വര്‍ണ കിരീടം സമ്മാനിക്കാതെയും സമാപന സമ്മേളനം ഇല്ലാതെയും ആണ് ആലപ്പുഴ മേള കൊടി ഇറങ്ങിയത്. പ്രളയത്തെ തുടര്‍ന്ന് ആദ്യം ഉപേക്ഷിച്ച മേള പിന്നെ മൂന്നു ദിവസം കൊണ്ട് നടത്തുകയായിരുന്നു. 60-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് വേദിയാകും.

Top