എതിരില്ലാത്ത മൂന്ന് ഗോളിന് മഹാരാഷ്ട്രയെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയില്‍

കൊല്‍ക്കത്ത : 72ആം സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമിയില്‍ പ്രവേശിച്ചു. ഇന്ന് നടന്ന ഗ്രൂപ്പിലെ മൂന്നാം മത്സരവും ഏകപക്ഷീയമായി വിജയിച്ചതോടെയാണ് കേരളം സെമി ഉറപ്പിച്ചത്. മഹാരാഷ്ട്രയെ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്.

കേരളവും ബംഗാളും തമ്മിലാണ് ഗ്രൂപ്പിലെ അവസാന മത്സരം.

23ആം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ക്യാപ്റ്റന്‍ രാഹുല്‍ വി രാജാണ് കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ കണ്ടെത്തിയത്. 38ആം മിനുട്ടില്‍ ഒരു മികച്ച കൗണ്ടറിന് ഒടുവില്‍ ജിതിന്‍ എം എസ് ആണ് കേരളത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. ജിതിന്റെ ഫൈനല്‍ റൗണ്ടിലെ നാലാം ഗോളാണിത്. ആദ്യ രണ്ടു മത്സരങ്ങളിലും ജിതിന്‍ സ്കോര്‍ ചെയ്തിരുന്നു.

രണ്ടാം പകുതിയില്‍ ജിതിന്റെ അസിസ്റ്റില്‍ നിന്ന് രാഹുല്‍ കെ പിയാണ് മൂന്നാം ഗോള്‍ നേടിയത്.

Top