കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2019ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിനാണ് പുരസ്‌കാരം. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം. ‘ഈശ്വരൻ മാത്രം സാക്ഷി’ എന്ന പുസ്തകത്തിലൂടെ സത്യൻ അന്തിക്കാട് ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി. സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വൽസലയും വി.പി.ഉണ്ണിത്തിരിയും അർഹരായി. 50,000 രൂപയും സ്വർണ്ണപതക്കവും ഫലകവുമാണ് സമ്മാനം. എൻ കെ ജോസ്, പാലക്കീഴ് നാരായണൻ, പി അപ്പുക്കുട്ടൻ, റോസ് മേരി, യു കലാനാഥൻ, സി പി അബൂബക്കർ എന്നിവർ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി.

കവിത -പി രാമൻ (രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം ആർ രേണുകുമാർ (കൊതിയൻ), ചെറുകഥ -വിനോയ്​ തോമസ്​ (രാമച്ചി), നാടകം -സജിത മഠത്തിൽ (അരങ്ങിലെ മത്സ്യഗന്ധികൾ), ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി), സാഹിത്യ വിമർശനം -ഡോ. കെ.എം. അനിൽ (പാന്ഥരും വഴിയമ്പലങ്ങളും), യാത്രാവിവരണം -അരുൺ എഴുത്തച്ഛൻ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ), വിവർത്തനം -കെ. അരവിന്ദാക്ഷൻ (ഗോതമബുദ്ധന്റെ പരിനിർവാണം), കെ.ആർ.വിശ്വനാഥൻ (ബാലസാഹിത്യം-ഹിസാഗ) എന്നിവരും പുരസ്കാരത്തിന് അർഹരായി.

2019 ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡുകളും പ്രഖ്യാപിച്ചു. പ്രൊഫ.പി.മാധവൻ (ഐ.സി.ചാക്കോ അവാർഡ്), ഡി.അനിൽകുമാർ (കനകശ്രീ അവാർഡ്), ബോബി ജോസ് കട്ടിക്കാട് (സി.ബി.കുമാർ അവാർഡ്), അമൽ (ഗീതാ ഹിരണ്യൻ അവാർഡ്), സന്ദീപാനന്ദ ഗിരി (കെ.ആർ.നമ്പൂതിരി അവാർഡ്), സി.എസ്.മീനാക്ഷി (ജി.എൻ.പിളള അവാർഡ്), ഇ.എം.സുരജ (തുഞ്ചൻസ്മാരക പ്രബന്ധ മത്സരം) എന്നിവർ പുരസ്കാരത്തിന് അർഹരായി.

Top