ആര്‍എസ്എസ് പ്രചാരകനായി മാറരുത്; നരേന്ദ്രമോദിയ്‌ക്കെതിരെ പിണറായി വിജയന്‍

തിരുവനന്തപുരം: ആര്‍എസ് എസ് പ്രചാരകനായി പ്രധാനമന്ത്രി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുത മനസിലാക്കാതെ സംസാരിക്കരുതെന്നും പിണറായി പറഞ്ഞു.

ദൈവനാമം പറഞ്ഞതിന്റെ പേരില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടോയെന്നും കേരളത്തോട് മോദിയ്ക്ക് ഇത്ര വൈരാഗ്യമാണോ എന്നും ഈ മനസുള്ള ആളോടാണോ പ്രളയത്തില്‍ കേരളത്തിന് അധിക സഹായം വേണമെന്ന് ആവശ്യപ്പെട്ടതെന്നും പിണറായി വ്യക്തമാക്കി.

ലാവലിന്‍ കേസില്‍ തന്നെ കുറ്റ വിമുക്തനാക്കിയതാണ്. എന്നാല്‍ റഫാല്‍ കേസില്‍ മോദി കുറ്റാരോപിതനായി നില്‍ക്കുകയാണ്. ശബരിമലയില്‍ ആര്‍എസ്എസിനുണ്ടായ ഇച്ഛാഭംഗം തന്നെയാണ് ഇപ്പോള്‍ മോദിയ്ക്കും. ഗുജറാത്തില്‍ കളിച്ച കളി ഇവിടെ ശബരിമലയില്‍ നടപ്പാക്കാന്‍ ആര്‍എസ്എസുകാരോട് നിര്‍ദ്ദേശിച്ചത് മോദിയാണ്, പിണറായി വ്യക്തമാക്കി.

കോഴിക്കോട് എന്‍ഡിഎയുടെ പ്രചാരണറാലിയില്‍ നരേന്ദ്രമോദി സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. അതിന് സമാനരീതിയില്‍ മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍.

Top