‘ഷമ്മി ഹീറോ അല്ലാട്ടോ .. സീറോയാ’ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം : മലയാളത്തില്‍ അടുത്തിറങ്ങിയ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെ കൂട്ടുപിടിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഷമ്മി ഹീറോയാടാ ഹീറോ’ എന്നതിന് പകരം ഷമ്മി ഹീറോ അല്ലാട്ടാ സീറോയാ എന്നാണ് ഹൈ ബീം ലൈറ്റുകളിട്ട് വാഹനമോടിക്കുന്നവര്‍ക്ക് താക്കീതുമായി കേരള പോലീസ് എത്തുന്നത്.

‘ഹൈ ബീം ലൈറ്റുകള്‍ ഇട്ട് വാഹനം ഓടിക്കുന്ന പ്രവണത ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു. ഈ ശീലം വലിയ അപകടങ്ങള്‍ക്ക് കാരണമാകാം. എതിരെ വരുന്ന യാത്രക്കാരന്റെ ജീവന് വില കൊടുക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ ആണ് നിങ്ങളെങ്കില്‍ സൂക്ഷിക്കുക. നിങ്ങളുടെ ഉള്ളിലും ഒരു സൈക്കോ ഒളിഞ്ഞിരിപ്പുണ്ട്’, കേരള പൊലീസ് ഫേയ്‌സ് ബുക്കില്‍ വ്യക്തമാക്കുന്നു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇങ്ങനാണേ ഷമ്മി ഹീറോ അല്ലാട്ടോ .. സീറോയാ ..😠😠

ഹൈ ബീം ലൈറ്റുകൾ ഇട്ട് വാഹനം ഓടിക്കുന്ന പ്രവണത ഇപ്പോൾ വർധിച്ചുവരുന്നതായി കാണപ്പെടുന്നു. 😞ഈ ശീലം വലിയ അപകടങ്ങൾക്ക് കാരണമാകാം. എതിരെ വരുന്ന യാത്രക്കാരൻ്റെ ജീവന് വില കൊടുക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർ ആണ് നിങ്ങൾ എങ്കിൽ സൂക്ഷിക്കുക. നിങ്ങളുടെ ഉള്ളിലും ഒരു സൈക്കോ ഒളിഞ്ഞിരിപ്പുണ്ട്.. 🧐
#keralapolice #roadsafety

Top