കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാദങ്ങള്‍ തള്ളി കേരളം

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാദങ്ങള്‍ തള്ളി കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല സ്വാഭാവിക നീതി മാത്രമാണ് കേരളം ആവശ്യപ്പെട്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ ജിഡിപിയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. അതിനനുസരിച്ച് നികുതി വരുമാനവും കൂടി. ഇതെല്ലാം മറച്ചു വെച്ചാണ് വര്‍ധിപ്പിച്ച തുകയുടെ കണക്ക് പറയുന്നത്. 2020-21ല്‍ അധിക കടമെടുപ്പിന് അനുവാദം ലഭിച്ചത് കേരളത്തിന് മാത്രമല്ല. അത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിച്ചതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

നികുതി വിഹിതം കുറച്ചതായി ആക്ഷേപം ഉന്നയിച്ചിട്ടില്ല. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ പരിശോധിച്ചാല്‍ കേരളത്തോട് കാട്ടിയ അനീതി വ്യക്തമാകും. ഗ്രാന്റുകളുടെ കണക്ക് കേന്ദ്രം പെരുപ്പിച്ചു കാട്ടുകയാണ്. പത്തുവര്‍ഷത്തെ നികുതി വിഹിതത്തിന്റെ കണക്കില്‍ ജിഎസ്ടി നഷ്ടപരിഹാരവും ഗ്രാന്റായി ചിത്രീകരിച്ചു.

Top