കോവിഡ് വാക്സിൻ വിതരണത്തിന് കേരളം സജ്ജം : കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കോവിഡ് പ്രതിരോധ വാക്സിൻ എപ്പോൾ എത്തുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല എന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. 16 മുതൽ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതിന് ശേഷമാകാം സംസ്ഥാനങ്ങൾക്ക് എന്ന് വിതരണം ചെയ്യുമെന്നതിൽ ധാരണയാകുക.

വാക്സിൻ കിട്ടിയാലുടൻ വിതരണം ചെയ്യാൻ സാധിക്കും. സംസ്ഥാനം വാക്സിൻ വിതരണത്തിന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഒപ്പം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ലെന്നാണ്ത് പൊതു തീരുമാനം.

Top