കോവിഡ് വാക്സിൻ ഡ്രൈ റണ്ണിന് തയ്യാറായി കേരളവും

തിരുവനന്തപുരം : രാജ്യത്ത് ഇന്ന് കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുന്നതിന്റ ഭാഗമായി കേരളത്തിലും ഡ്രൈ റൺ നടക്കും. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്‌, വയനാട്‌ ജില്ലകളിലാണ്‌ ഡ്രൈ റൺ നടക്കുക. എല്ലാ ഒരുക്കവും പൂർത്തിയായെന്ന്‌ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.തിരുവനന്തപുരം പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാ മൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ പകൽ 11വരെയാണ് ഡ്രൈ റൺ.

സംസ്ഥാന തലസ്ഥാനങ്ങളിൽ മൂന്നിടത്ത് ഡ്രൈ റൺ നടത്തണമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. കേരളത്തിൽ മറ്റ്‌ ചിലയിടങ്ങളിൽക്കൂടി നടത്താൻ തീരുമാനിക്കുകയായിരുന്നു.ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർവീതം പങ്കെടുക്കും. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നത്‌ ഉൾപ്പെടെ കോവിഡ് വാക്‌സിൻ നൽകുന്ന നടപടിക്രമമെല്ലാം അതേപോലെ പാലിക്കും. വാക്‌സിൻ കാരിയർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കി.

Top