സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ ഗവേഷണ കേന്ദ്രം.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി തുടങ്ങിയ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്

ഇനി വരുന്ന 5 ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ 25/5/2022 (പത്തനംതിട്ട,കോട്ടയം,ഇടുക്കി,കോഴിക്കോട്), 26/5/2022(ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി), 27/5/2022(പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി), 28/5/2022(പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി) .ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.

 

Top