സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെയും പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപംകൊണ്ടേക്കും.

അതേസമയം, ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ ശമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ കാര്യമായി മഴ പെയ്തില്ല.എന്നാല്‍ നഗരത്തിലെ പലയിടത്തും വെളളക്കെട്ട് തുടരുകയാണ്. അഞ്ഞൂറില്‍ അധികം ഇടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതില്‍ ഭൂരിഭാഗം ഇടങ്ങളിലും നിലവില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്.

Top