കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷം തുടങ്ങി; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. സാധാരണ സെപ്റ്റംബര്‍ അവസാനത്തോടെ ഇടവപ്പാതി അവസാനിക്കേണ്ടതാണ്. എന്നാല്‍, ചരിത്രത്തില്‍ ഏറ്റവും വൈകിയാണ് ഇത്തവണ കാലവര്‍ഷം പിന്‍വാങ്ങിയത്.

അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപകമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുലാവര്‍ഷത്തില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനെതിരെയും ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Top