കണ്ണൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പാലക്കാട് മലവെള്ളപ്പാച്ചില്‍

കണ്ണൂർ: വടക്കൻ കേരളത്തിൽ ശക്തമായ മഴ. കണ്ണൂർ നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ വീണ്ടും ഉരുൾപൊട്ടി. ഇരുപത്തിയേഴാം മൈൽ സെമിനാരി വില്ലയോട് ചേർന്ന വനത്തിലാണ് ഉരുൾപൊട്ടലുണ്ടായത്.

പാലക്കാട് ജില്ലയിലെ കല്ലിക്കോട് മലവെള്ളപ്പാച്ചിലുണ്ടായി. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വെള്ളം കയറി. പനയംപാടത്തെ തോട് കരകവിഞ്ഞാണ് റോഡിൽ വെള്ളം കയറിയത്. റോഡിന്റെ ഇരുവശുത്തുമായുള്ള നിരവധി വീടുകളിൽ വെള്ളം കയറി.

തെക്കൻ കേരളത്തിലും വ്യാപകമായി മഴ തുടരുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും ശക്തമായ മഴയും കാറ്റുമാണ് ലഭിക്കുന്നത്. ഓച്ചിറയിലും മുണ്ടയ്ക്കലും വീടുകൾക്ക് മുകളിൽ മരം വീണു. പരവൂർ പൂതകുളം കലയ്‌ക്കോട് വൈദ്യുതിലൈനിന് മുകളിൽ മരം വീണും നാശനഷ്ടമുണ്ടായി. ഏഴുകോണിനും കുണ്ടറയ്ക്കും ഇടയിൽ റെയിൽവേ പാളത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്തകാറ്റിനെ തുടർന്ന് മീൻപിടിത്ത ബോട്ടുകൾ കരയ്ക്ക് അടുപ്പിച്ചു.

Top