ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; ജാഗ്രതാ നിര്‍ദേശം

rain

കൊച്ചി: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഇടുക്കി, ആലപ്പുഴ ജില്ലകളിലും എറണാകുളം മൂവാറ്റുപുഴ ഭാഗങ്ങളിലും കോട്ടയം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലുംശക്തമായ മഴയോ അതിശക്തമായമഴയോ പ്രതീക്ഷിക്കാം. മലയോര മേഖലകളിലും മഴ ശക്തമായിരിക്കും. ബുധന്‍ മുതല്‍ വെള്ളി വരെ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് മുന്നറിപ്പില്‍ പറയുന്നത്.

സമുദ്രത്തില്‍ മൂന്നര മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ രൂപപെടുമെന്നും, കടലില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വിശുമെന്നും സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകുരുത് തീരദേശ വാസികള്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Top