ചക്രവാതച്ചുഴി തുടരുന്നു; ഞായറാഴ്ച വരെ കനത്ത മഴ, മൂന്നു ജില്ലകളില്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കന്‍ തമിഴ്‌നാടിനടുത്ത് രൂപമെടുത്ത ചക്രവാതച്ചുഴിയാണ് മഴ വ്യാപകമാകാന്‍ കാരണമായത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴയുണ്ടാവില്ല.

അതേസമയം, മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നാല് ഷട്ടറുകളും 25 സെന്റീമീറ്റര്‍ വീതം ആണ് ഉയര്‍ത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി. കല്‍പ്പാത്തി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു. നേരത്തേ കല്ലാര്‍ ഡാമും തുറന്നിരുന്നു. രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

Top