അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് മഴയ്ക്ക്  സാധ്യത.   ആലപ്പുഴ,  കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 40 കി.മ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

കാലവര്‍ഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം എന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം പറയുന്നത്.എന്നാല്‍ കാലവര്‍ഷം എത്തുന്നത് വൈകാനാണ് സാധ്യത.

 

Top