സംസ്ഥാനത്ത് സമ്പൂര്‍ണ യാചക നിരോധന നിയമം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

begger

തിരുവനന്തപുരം: ഭിക്ഷാടന മാഫിയയെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ യാചക നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ‘ദ കേരള പ്രിവന്‍ഷന്‍ ഓഫ് ബെഗിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഡെസ്റ്റിറ്റിയൂട്ട് ബെഗേഴ്‌സ് ബില്ല്’ സര്‍ക്കാര്‍ ഉടന്‍ പാസാക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് യഥാര്‍ഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനും യാചക നിരോധനം പൂര്‍ണമായും ഫലപ്രദമായും നടപ്പാക്കുന്നതിനുമാണ് നിയമം കൊണ്ടുവരുന്നത്.

Top