പ്രഡിഡന്റ് കപ്പ് മത്സരങ്ങൾക്കൊരുങ്ങി കേരളം

ലപ്പുഴ; കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ഡിസംബർ 17 മുതൽ ആരംഭിക്കും. എല്ലാ മത്സരങ്ങളും ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഇപ്പോൾ ടൂർണമെൻ്റിനെപ്പറ്റി കേരള ക്രിക്കറ്റ് അസോസിയേഷൻ തന്നെയാണ് അറിയിച്ചിരിക്കുന്നത്.വാർത്താ കുറിപ്പിലൂടെയാണ് കെസിഎ ഇക്കാര്യങ്ങൾ അറിയിച്ചത്. ഡിസംബർ 17 മുതൽ 2021 ജനുവരി 3 വരെയാണ് ടൂർണമെൻ്റ് നടക്കുക. എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ ഉണ്ടാവും.

ഫ്രാഞ്ചൈസികളോ ടീം ഉടമകളോ ഉണ്ടാവില്ല. കെസിഎ ടൈഗേഴ്സ്, കെസിഎ ടസ്കേഴ്സ്, കെസിഎ ലയൺസ്, കെസിഎ പാന്തേഴ്സ്, കെസിഎ റോയൽസ്, കെസിഎ ഈഗിൾസ് എന്നീ ടീമുകളാണ് ലീഗിൽ ഉള്ളത്. യഥാക്രമം സച്ചിൻ ബേബി, വത്സൽ ഗോവിന്ദ്, രാഹുൽ പി, അക്ഷയ് ചന്ദ്രൻ, സിജോ മോൻ ജോസഫ്, മുഹമ്മദ് അസറുദ്ദീൻ എന്നിവർ യഥാക്രമം ടീമുകളെ നയിക്കും. മത്സരിക്കുന്ന 6 ടീമുകളും കെസിഎയുടെ ഉടമസ്ഥതയിലായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്പോർട്സ് മാർക്കറ്റിംഗ്, മാനേജ്മെൻ്റ് കമ്പനിയായ ട്വൻ്റിഫസ്റ്റ് സെഞ്ചുറി മീഡിയ ടൂർണമെൻ്റിൻ്റെ കമേഷ്യൽ പാർട്ണർ ആണ്. ബ്രാൻഡിംഗ്, ഡിജിറ്റൽ പ്രമോഷൻ, മത്സരങ്ങളുടെ തത്സമയ സംപ്രേഷണം എന്നിവയൊക്കെ ടിസിഎം ആണ് കൈകാര്യം ചെയ്യുക. എല്ലാ വർഷവും ടൂർണമെൻ്റ് നടത്തും.

Top