കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം; ഗോകുലം എഫ്‌സി- ബ്ലാസ്റ്റേഴ്സ്

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് വൈകിട്ട് 3.30 ന് കോഴിക്കോട് തുടക്കം. മത്സരത്തില്‍ ഗോകുലം എഫ്‌സി ബ്ലാസ്റ്റേഴ്സിനെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന കളി കാണാന്‍ പ്രവേശനം സൗജന്യമാണ്.

ഗോകുലം ഇറങ്ങുന്നത് ഗോള്‍കീപ്പര്‍ സത്യജിത് ബോര്‍ഡോലോയ്യുടെ നേതൃത്വത്തിലാണ്. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Top