കേരള പ്രീമിയര്‍ ലീഗ് ; ആദ്യ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന്

FOOTBALL

കേരള പ്രീമിയര്‍ ലീഗിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും. രണ്ട് സെമിയും കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്.

ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഇന്ത്യന്‍ നേവിയും എഫ് സി കേരളയുമാണ് ഏറ്റുമുട്ടുക. ഇരു ടീമുകളുടേയും ആദ്യ കേരള പ്രീമിയര്‍ ലീഗ് സെമി ഫൈനലാണിത്. രണ്ടാം സെമിയില്‍ നാളെ ഗോകുലം കേരള എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.

Top