കേരള പ്രീമിയര്‍ ലീഗ്; വമ്പന്‍ ജയവുമായി കേരള പൊലീസ്

കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കേരള പൊലീസിന് മികച്ച ജയം. തൃശ്ശൂര്‍ ക്ലബ്ബായ എഫ്.സി കേരളയെ ആണ് കേരള പൊലീസ് തോല്‍പിച്ചത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു കേരള പൊലീസ് വിജയിച്ചത്.

മധ്യനിര താരം ജിംഷാദ് കേരള പൊലീസിനായി ഇരട്ടഗോള്‍ നേടുകയും ചെയ്തു. 16 മിനിറ്റില്‍ ജിംഷാദ് ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നീട് 27ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജിംഷാദ് രണ്ടാമത്തെ ഗോളും നേടി.

? Kerala Premier League 2019-20 ????? LUCA SC 4️⃣ – 0️⃣ Kovalam FC#KPL #KeralaPremierLeague #KeralaFootball #IndianFootball #PremierLeague #luca #kovalam

Posted by Kerala Football Association on Wednesday, January 29, 2020

മത്സരത്തിന്റെ 77 ആം മിനിറ്റില്‍ ബിജീഷ് ബാലന്‍ മൂന്നാമത്തെ ഗോളും സ്വന്തമാക്കി. നാലാമത്തെ ഗോള്‍ സുജിലും കേരള പൊലീസിന് വേണ്ടി നേടി.

Top