കേരള രാഷ്ട്രീയത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ് ഉമ്മന്‍ചാണ്ടി; പിസി ജോര്‍ജ്ജ്

കോട്ടയം: യുഡിഎഫ് നേതാക്കള്‍തന്നെ വഞ്ചിച്ചെന്ന് പി സി ജോര്‍ജ്ജ് എംഎല്‍എ. ഉമ്മന്‍ചാണ്ടി പാരവച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാത്തത്. മുസ്ലീം ലീഗിനെ ജിഹാദികള്‍ ഹൈജാക്ക് ചെയ്തു. തീവ്രവാദികളുമായി ബന്ധമുള്ള യുഡിഎഫുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിഎയുമായി ചര്‍ച്ച നടത്തുന്നുണ്ട്. തീരുമാനം മാര്‍ച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മന്‍ചാണ്ടിക്ക് ഭയമാണ്. ഉമ്മന്‍ചാണ്ടിയുടേത് പൊയ്മുഖമാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തും. കേരള രാഷ്ട്രീയത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ മുഖം ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടും. കോട്ടയത്തുള്‍പ്പടെ യുഡിഎഫിന് തിരിച്ചടിയുണ്ടാകും.

യുഡിഎഫ് നേതാക്കന്മാര്‍ക്ക് മര്യാദയില്ല. നാല് മാസം മുന്‍പ് യുഡിഎഫ് നേതാക്കള്‍ തന്നെ മുന്നണിയില്‍ ചേരാന്‍ സമീപിച്ചിരുന്നു. താന്‍ ജനപക്ഷസ്ഥാനാര്‍ത്ഥിയായി പൂഞ്ഞാറില്‍ മത്സരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

Top