ജീവധാര ബ്ലഡ് ഡോണേഴ്‌സ് പദ്ധതിയുമായി കേരള പൊലീസും സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകളും

കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കാരുണ്യസ്പര്‍ശമായി എസ്പിസി ജീവധാര ബ്ലഡ് ഡോണേഴ്‌സ് പദ്ധതിയുമായി കേരള പൊലീസും സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകളും.

പി.വിജയന്‍ ഐപിഎസ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ പദ്ധതിയിലൂടെ കോവിഡ് കാലത്ത് ഹോസ്പിറ്റലുകള്‍ക്കും ബ്ലഡ് ബാങ്കുകള്‍ക്കും ആവശ്യമായ സുരക്ഷിതവും ഗുണമേന്മയുള്ള രക്തം നല്‍കുകയാണ് ലക്ഷ്യമിടുന്നത്. എസ് പി സി യുടെ’ ജീവധാര ബ്ലഡ് ഡോണേഴ്‌സ് ബാങ്കി’ല്‍ ഇതിനകം തന്നെ മൂന്നു ലക്ഷത്തിലധികം അംഗങ്ങളായിട്ടുണ്ട്.

താല്‍പ്പര്യപെടുന്നവര്‍ അതാത് ജില്ലാ നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെടാവുന്നതാണ്.

Top