കേരള പൊലീസിലെ 184 എസ്‌ഐ മാര്‍ക്ക് സിഐമാരായി സ്ഥാനക്കയറ്റം

police

തിരുവനന്തപുരം : കേരള പൊലീസിലെ 184 എസ്‌ഐ മാര്‍ക്ക് സിഐമാരായി സ്ഥാനക്കയറ്റം നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെതാണ് തീരുമാനം.

കോടതിയില്‍ നിലനിന്നിരുന്ന കേസുകള്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഡിപ്പാര്‍ട്ട്‌മെന്റ്തല പ്രൊമോഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് സ്ഥാനക്കയറ്റം.

168 പൊലീസ് സ്റ്റേഷനില്‍ കൂടി എസ്എച്ച്ഓമാരായി സിഐമാരായി നിയമിച്ചു. ഇതോടെ 375 പൊലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഓമാര്‍ സിഐമാരായി.

Top