രാ​ത്രി​യി​ലെ അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്കാ​ന്‍ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നൗ​ദ്യോ​ഗി​ക തീ​രു​മാ​നം

jail

കൊച്ചി : രാത്രി കാലങ്ങളിലെ അറസ്റ്റ് ഒഴിവാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക തീരുമാനം. കസ്റ്റഡിയിലെടുക്കപ്പെടുന്നവരുടെ മരണം ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

അറസ്റ്റിലാകുന്നവരെ കൂടുതല്‍ ചോദ്യംചെയ്യാതെ സന്ധ്യക്കുമുമ്പ് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.

രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരെ സ്‌റ്റേഷനില്‍ കൊണ്ടുവരേണ്ടി വന്നാല്‍ ബന്ധുക്കളുടെ ജാമ്യത്തില്‍ വിട്ട് പിറ്റേന്ന് വിളിപ്പിച്ചേ തുടര്‍നടപടി എടുക്കൂ. ഇത്തരം കേസുകളില്‍ നാട്ടുകാര്‍ പ്രതികളെ കൈയേറ്റം ചെയ്യാറുണ്ട്. എന്നാല്‍, എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസിന്റെ മേല്‍ കുറ്റംചുമത്തുകയാണ് ചെയ്യുന്നത്.

പല കേസിലും പ്രതികളെ അര്‍ധരാത്രിക്കുശേഷമാണ് മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അറസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോള്‍ അപൂര്‍വം കേസുകളില്‍ മാത്രമേ ഇത്തരത്തില്‍ അറസ്റ്റുള്ളൂ. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഓഫിസുകളിലാണ് പാര്‍പ്പിക്കുന്നത്.

Top