ഫെയ്‌സ്ബുക്കില്‍ ഏപ്രില്‍ ഫൂള്‍ വീഡിയോയുമായി കേരള പൊലീസ്

തിരുവനന്തപുരം: രസകരവും നര്‍മ്മ രൂപേണയുമുള്ള പോസ്റ്റുകള്‍ കൊണ്ട്‌ ജന മനസ്സ് കീഴടക്കി മുന്നേറുകയാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്. എന്നാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത് എല്ലാവരെയും ഫൂള്‍ ആക്കിയിരിക്കുകയാണ് കേരള പൊലീസ്.

https://www.facebook.com/keralapolice/videos/376622846259877/

റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അപകടരഹിത ഡ്രൈവിങ്ങിന് ചില കുറുക്കുവഴികള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. തലക്കെട്ട് കണ്ട് വീഡിയോ തുറന്നു നോക്കുമ്പോള്‍, ‘നേരായ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ ട്രാഫിക് നിയമങ്ങളും സിഗ്‌നലുകളും അനുസരിക്കുക എന്ന സന്ദേശമാണ്’ കാണാന്‍ കഴിയുന്നത്.

Top