അനിയാ നമ്മള്‍ ഒരുമിച്ച് നിന്നാല്‍ മുതലാളിയെ രക്ഷിക്കാം; കേരള പൊലീസിന്റെ പുതിയ ട്രോള്‍

തിരുവനന്തപുരം;രസകരമായ ട്രോളുകളിലൂടെ ജനങ്ങളിലേക്ക് സന്ദശേങ്ങളെത്തിക്കുന്ന കേരള പൊലീസ് പുതിയ ഒരു ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. പൊലീസിലെ സോഷ്യല്‍ മീഡിയ ടീം പുതിയ നിര്‍ദേശവും രസകരമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇരുചക്ര വാഹനങ്ങളില്‍ അപകടത്തില്‍പ്പെടുന്നവര്‍ പലപ്പോഴും മരണപ്പെടുന്നത് ഹെല്‍മെറ്റ് വയ്ക്കാതെ തലയ്ക്കു ക്ഷതമേല്‍ക്കുന്നതു കൊണ്ടാണ്. ചിലര്‍ ഹെല്‍മെറ്റ് ശരിയായ രീതിയില്‍ വയ്ക്കാത്തതിനാല്‍ അപകടത്തിന്റെ ആഘാതത്തില്‍ പലപ്പോഴും ഹെല്‍മെറ്റ് ഊരി തെറിക്കുന്നു. ഇത് മരണത്തിന് കാരണമാകാറുണ്ട്. ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ ചിന് സ്ട്രാപ്പ് ശരിയായ രീതിയില്‍ താടിയെല്ലിന്റെ അടിയിലായി മുറുക്കി കെട്ടുക.

Top