പോലീസ് യൂണിഫോമിൽ ട്രാൻസ്ജെൻഡേഴ്സിനെ കാണാൻ കഴിയുമോ? അന്തിമ തീരുമാനം ഉടൻ

തിരുവനന്തപുരം: കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായി ട്രാൻസ്ജെൻഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി സ്വീകരിച്ചിട്ടാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

ട്രാൻസ്ജെൻഡേഴ്സിനെ സേനയിൽ കൊണ്ടുവന്നാൽ എങ്ങനെയാണ് ഇവരെ ഉൾപ്പെടുത്താൻ കഴിയുക, എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക, പരിശീലനമുൾപ്പെടെയുള്ള കാര്യങ്ങൾ എപ്രകാരമായിരിക്കണം, ഏതൊക്കെ മേഖലകളിൽ ഇവരെ നിയോഗിക്കാൻ കഴിയും എന്നീ കാര്യങ്ങളിലാണ് സർക്കാർ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.

Top