പൊലീസിലെ ദാസ്യപ്പണി ; നളിനി നേറ്റോയ്‌ക്കൊപ്പം ഡ്യൂട്ടിക്ക് മൂന്നു പൊലീസുകാര്‍

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി വിവാദം സംസ്ഥാനത്ത് ചൂട്പിടിച്ചിരിക്കുന്നതിനിടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നേറ്റോയ്‌ക്കെതിരേയും അരോപണം. നളിനി നേറ്റോ ഒപ്പം നിര്‍ത്തിയിരിക്കുന്നത് മൂന്നു പൊലീസുകാരെയാണെന്നാണ് റിപ്പോര്‍ട്ട്.

ഡിജിപിയുടെ നിര്‍ദേശ പ്രകാരം ഇപ്പോള്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം ലോക്കല്‍ പൊലീസ് സ്‌റ്റേഷനിലെ ഒരു എഎസ്‌ഐയും രണ്ട് സിവില്‍ പൊലീസുകാരും നളിനി നേറ്റോയ്ക്കുവേണ്ടി ഡ്യൂട്ടിയിലുണ്ട്.

ആഭ്യന്തര സെക്രട്ടറിയായിരുന്ന സമയത്ത് 2015ല്‍ നളിനി നെറ്റോ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം പ്രകാരം ലോക്കല്‍ സ്‌റ്റേഷനുകളിലുള്ള പൊലീസുകാരെ വര്‍ക്ക് അറേഞ്ചുമെന്റിന്റെ പേരില്‍ മറ്റു ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുതെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ചാണ് ഇപ്പോള്‍ മൂന്നു പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

Top